Saturday, August 6, 2016

ഒരു നല്ല സുഹൃത്

സ്നേഹത്തിന്റെ പ്രതിഭലം കണ്ണീരാണ്...
പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്...
നനയുമ്പോഴും,
എന്റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു...
ആ ചൂടില്, ഞാന് അറിയുന്ന സുഖത്തിനു,
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.......
ഒരുപാട് ആശ്വാസങ്ങളുണ്ട്....
ഒരു പക്ഷെ എന്റെ കണ്ണീരില് മറ്റാരൊക്കെയോ
മഴവില്ല് കാണുന്നുണ്ടാകും....
രോക്കെയോ ചിരിക്കുന്നുണ്ടാവും...
അതിനുമപ്പുറം എനിക്കെന്തു വേണം ?
സ്നേഹം എന്നെ കരയിച്ച്ചോട്ടെ........
പക്ഷെ ഞാന് സ്നേഹിക്കുന്നവര് കരയാതിരിക്കട്ടെ
ഞാന് കരയാം എല്ലാവര്ക്കും വേണ്ടി.......
സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്

Thursday, August 4, 2016

പിഴവ്

ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്തിന്റെ ഒരിടവേളയും മൌനത്തിന്റെ സാന്ദ്രതയും വേണം. ശന്തമായിരുന്നാൽ തെളിയാത്ത ഒരു പുഴയും ഇല്ല. പലതിലും നാമെടുക്കുന്ന തിടുക്കത്തിലുള്ള തീരുമാനങ്ങൾ അതിസങ്കീർന്നതയിലെക്കുല്ല ഒരിടവഴിയായി മാറുന്നു. തീരുമാനിക്കുന്നവർക്കും അത് സ്വീകരിക്കെണ്ടവർക്കും ഒരു ധ്യാന പശ്ചാത്തലം ആവശ്യമുണ്ട്. അമിത വൈകാരികതയുടെ തീയിൽ പെട്ട ഒരാൾക്കുട്ടത്തിൽ വാക്കിന്റെ പുണ്യതീർത്ഥം പാഴായിപ്പൊവും

www.rasheefsiddeek.facebook.com

സ്നേഹവും വെറുപ്പും

ഒരു ബുദ്ധസന്യാസിയുടെ കീഴില്‍ മുപ്പത് യുവശിഷ്യന്മാരുണ്ടായിരുന്നു ..കുറെവര്‍ഷം അവര്‍ ഗുരുവിനോപ്പം തങ്ങി..

പ്രത്യേക രീതിയിലാണ് അദ്ദേഹം അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത് ... “ഏറ്റവും അപകടകരമായ വിഷബീജം അല്ലെങ്കില്‍ രോഗാണു ഏതാണ്‌?” അപ്രതീക്ഷിതമായി വന്ന ഗുരുവിന്റെ ചോദ്യത്തില്‍ ശിഷ്യന്‍മാര്‍ അമ്പരന്നു. ആറ്റംബോബ്‌….ജൈവായുധം. ആന്ത്രാക്‌സ്‌…. വസൂരി… എബോള. പലരും പലതും വിളിച്ചുപറഞ്ഞു.ഗുരു പറഞ്ഞു: വെറുപ്പ്‌-അതാണ്‌ ഏറ്റവും മാരകമായ രോഗാണു. വെറുപ്പ്‌ എന്ന രോഗാണു മനുഷ്യമനസ്സില്‍ പ്രവേശിക്കുകയും അത്‌ പരക്കെ മനസ്സിനെയം ശരീരത്തെയും ബാധിക്കുകയും കണ്ണുകളെ അന്ധമാക്കുകയും കേള്‍വിയെ ബാധിക്കുകയും ചെയ്യുന്നു. " ഏറെക്കാലമായ്‌ നിങ്ങള്‍ ഒരുമിച്ച് കഴിയുന്നു ,അതുകൊണ്ട് തന്നെ പരസ്പര സ്നേഹവും വിദ്വേഷവും നിങ്ങള്‍ തമ്മില്‍ ഉണ്ടായിക്കാണും...ഒരു കാര്യം ചെയ്യുക നിങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ആളുകളുടെ പേരുകള എന്നിക്കെഴുതിതരുക ...ആ കുറിപ്പ് എന്നും രഹസ്യമായിരിക്കും..വായിച്ചശേഷം ഞാന്‍ അവ നശിപ്പിക്കും..ഗുരുകല്‍പ്പന എല്ലാവരും അനുസരിചു ...
അദ്ദേഹം തനിക്ക് കിട്ടിയ കുറിപ്പുകള്‍ പരിശോദിച്ചു...അതില്‍ ഒരാളുടെ കടലാസില്‍ ഒന്നും എഴുതിയിട്ടില്ല.വെറും പേപ്പര്‍ !.. മറ്റു 29 പേരില്‍ ആരുടെ കടലാസിലും അയാളുടെ പേര് ഉണ്ടായിരുന്നുമില്ല..ഏറ്റവും കൂടുതല്‍ പേര് എഴുതിയിട്ടുള്ള ശിഷ്യന്റെ പേരായിരുന്നു മറ്റുള്ളവരുടെ കുറിപ്പുകളില്‍ കൂടുതല്‍ കണ്ടത്...കുറിപ്പുകള്‍ എല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞു ..പിറ്റേ ദിവസം ശിഷ്യന്മാരോടായി പറഞ്ഞു .. 
" നിങ്ങളില്‍ ആരെയും വെറുക്കാത്ത ഒരാള്‍ ഈ കൂട്ടത്തിലുണ്ട് ..അയാളെ ആരും വെറുക്കുന്നില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി...നിങ്ങളില്‍ ഏറെപ്പേരെ വെറുക്കുന്ന ഒരാളും ഇക്കൂട്ടത്തിലുണ്ട് ...അയാളെ കൂടുതല്‍പേര്‍ വെറുക്കുന്നു എന്നതും കുറിപ്പില്‍നിന്നു ഞാന്‍ മനസ്സിലാക്കിഅല്‍പ്പനേരത്തെ മൌനത്തിനു ശേഷം ഗുരുനാഥന്‍ തുടര്ന്നു ..ആരെയും വെറുക്കാതിരിക്കുക ,അപ്പോള്‍ വെറുക്കപ്പെടാതിരിക്കും ..എല്ലാവരെയും സ്നേഹിക്കുക..അപ്പോള്‍ എല്ലാവരാലും സ്നേഹിക്കപ്പെടും " ....
ഇത്രയേ ജീവിതത്തില്‍ പഠിക്കാനുള്ളൂ ...എനിക്ക് ഉപദേശിക്കാനും ഇത്രയേള്ളൂ..ഈ ഉപദേശം മനസ്സിലായാല്‍ നിങ്ങളുടെ ശിഷ്ടജീവിതം മുഴുവനും ഈ പാഠം അഭ്യസിക്കാനുള്ളതാണ് .. 

 എന്തോ ഇപ്പൊള്‍ എന്നെയും ആരൊക്കെയോ വെറുക്കാന്‍ തുടങ്ങി എന്ന് തോന്നുന്നു...!! കാരണം ഞാനും ഒരാളെ - ഒരുപാട് സ്നേഹിച്ചിരുന്ന ഒരാളെ -വെറുത്ത് തുടങ്ങിയിരിക്കുന്നു..!!

മരവിപ്പ്

വിരിഞ്ഞ പൂവുള്ള മരത്തിലെ
കൊഴിഞ്ഞ ഇലകളെ ആരും ശ്രദ്ധിക്കാറില്ല ....
പുതിയ സ്നേഹ ബന്ധങ്ങൾ
നിന്നെ തേടി എത്തുമ്പോൾ
മറക്കാതിരികുക ഈ എന്നെ ....